വത്തിക്കാന്‍ സിറ്റി: അടുത്ത ലോകയുവജനസംഗമത്തിനുള്ള കുരിശ് പോര്‍ച്ചുഗീസ് യുവജനങ്ങള്‍ പനാമയിലെ യുവജനങ്ങളില്‍ നിന്ന് സ്വീകരിച്ചു. ക്രിസ്തുരാജത്വ തിരുനാള്‍ ദിനമായ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷമായിരുന്നു കുരിശും മരിയന്‍ രൂപവും കൈമാറിയത്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 2023 ഓഗസ്റ്റില്‍ ആണ് പതിനാറാമത് ലോക യുവജനസംഗമം അരങ്ങേറുന്നത്.
ഇതിന് മുമ്പുള്ള ലോകയുവജനസംഗമം 2019 ജനുവരിയില്‍ പനാമയില്‍ വച്ചായിരുന്നു നടന്നത്. കഴിഞ്ഞ 36 വര്‍ഷത്തിനിടയില്‍ ലോകയുവജനസംഗമവേദിയില്‍ പ്രതിഷ്ഠിക്കുന്ന കുരിശും മരിയന്‍ രൂപവും ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. യൂത്ത് ക്രോസ്, ജൂബിലി ക്രോസ്, പില്‍ഗ്രിം ക്രോസ് എന്നിങ്ങനെ പല പേരുകളിലാണ് ഈ കുരിശ് അറിയപ്പെടുന്നത്.