മുംബൈ: യേശുക്രിസ്തുവിന്റെ ജീവിതം പറയുന്ന ഹിന്ദി ടെലിസീരിയല്‍ അടുത്ത മാസം പതിനഞ്ചു മുതല്‍ സംപ്രേഷണം ആരംഭിക്കും. ഓണ്‍ & ടിവിയാണ് യേശു എന്ന് പേരിട്ടിരിക്കുന്ന സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. 90 എപ്പിസോഡുകളിലായി പരമ്പര അവതരിപ്പിക്കാനാണ് അണിയറക്കാരുടെ ഉദ്ദേശ്യം. രാജസ്ഥാനിലെ ജയ്പ്പൂര്‍ രൂപതയിലെ മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഹെര്‍മന്റെ റിസേര്‍ച്ചിനെ അടിസ്ഥാനമാക്കിയാണ് സീരിയല്‍ ഒരുങ്ങുന്നത്.
ഇതുവരെ കേള്‍ക്കാത്തതും പറയാത്തതുമായ യേശുചരിത്രമാണ് സീരിയലിലൂടെ ഇതള്‍ വിരിയുന്നതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. അരവിന്ദ് ബാബാല്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാതാക്കള്‍.