വത്തിക്കാന്‍ ക്രിസ്തുമസിനായി ഒരുങ്ങുന്നു

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ലൈവ് സ്ട്രീമിങ് ചെയ്യുമെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഇറ്റലിയിലെ ഗവണ്‍മെന്റ് കര്‍ക്കശ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍ ഈ തീരുമാനം അറിയിച്ചത്. അതനുസരിച്ച് മാര്‍പാപ്പയുടെ ക്രിസ്തുമസ് കുര്‍ബാന ഉള്‍പ്പടെയുള്ള തിരുക്കര്‍മ്മങ്ങള്‍ ലൈവ് സ്ട്രീമിങ്ങിലൂടെ ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

എല്ലാ വര്‍ഷത്തെയും എന്നതുപോലെ വത്തിക്കാനിലെ ക്രിസ്തുമസ് മരം ഡിസംബര്‍ 11 വെള്ളിയാഴ്ച തെളിയും. 28 മീറ്റര്‍ ഉയരമുള്ളതാണ് ക്രിസ്തുമസ് ട്രീ.കര്‍ത്താവിന്റെ കാഴ്ചവയ്പ്പ് തിരുനാള്‍ വരെ ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന തിരുക്കര്‍മ്മങ്ങളെല്ലാം ലൈവ് സ്ട്രീമിങ് ചെയ്യാനാണ് സാധ്യത. കൊറോണയുടെ രണ്ടാം വരവ് പ്രമാണിച്ച് വത്തിക്കാന്‍ മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്.