നസ്രത്ത്: അഞ്ചുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം പുരാവസ്തു ഗവേഷകര്‍ കുട്ടിക്കാലത്തെ ഈശോയുടെ ഭവനം കണ്ടെത്തി. നസ്രത്തില്‍ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ഈ ഭവനം തിരുക്കുടുംബത്തിന്റേതായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. 1880 ല്‍ ആണ് ഇവിടെ ആദ്യമായി പര്യവേക്ഷണം നടന്നത് പത്തുവര്‍ഷം മുമ്പാണ് ഇവിടം കുഴിച്ചപ്പോള്‍ ഈ വീട് കണ്ടെത്തിയത്.. സിസ്‌റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍വെന്റിന്റെ അടിഭാഗത്തായിട്ടാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ ഈ ഭവനം തിരുക്കുടുംബത്തിന്റേത് തന്നെയായിരുന്നുവെന്ന് ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.
യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിംങിലെ ആര്‍ക്കിയോളജിസ്റ്റും പ്രഫസറുമായ കെന്‍ ഡാര്‍ക്കാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ നിഗമനത്തിലെത്തിയിരിക്കുന്നത്. വിശുദ്ധ ജോസഫാണ് ഈ ഭവനം നിര്‍മ്മിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
പതിനാല് വര്‍ഷമായി ഈ പ്രദേശങ്ങളില്‍ പര്യവേക്ഷണം നടത്തുകയാണ് ഇദ്ദേഹം. കെട്ടിടനിര്‍മ്മാണത്തെക്കുറിച്ച് അവഗാഹമുള്ള ഒരു വ്യക്തിയാണ് ഇതിന്റെ നിര്‍മ്മാതാവ് എന്ന് മനസ്സിലാക്കാന്‍ കഴിയും എന്ന് അദ്ദേഹം പറയുന്നു.