ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ്

ലക്‌നോ: ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്നുമുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും 15,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്.

കൂട്ടമതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയും അമ്പതിനായിരം രൂപവരെ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റൊരു മതത്തിലേക്ക് മാറിയ ശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് രണ്ടുമാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.