വത്തിക്കാന്‍ സിറ്റി: വ്യവസായ സംരംഭകരുടെ സംഘമോ കമ്പോളമോ അല്ല സഭയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മെ ഒന്നിച്ചുകൂട്ടുന്നതിന് ക്രിസ്തു അയച്ച പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനമാണ് സഭ. ദൈവമാണ് സഭയെ പണിതുയര്‍ത്തുന്നത്. ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ഉറച്ചുനില്ക്കുന്നെങ്കില് മാത്രമേ സഭയുടെ അസ്തിത്വത്തിന് അര്‍ത്ഥമുള്ളൂ. സഭാ ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ നാലു സവിശേഷതകള്‍ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍ ശ്രവിക്കല്, പരസ്പര കൂട്ടായ്മ കാത്തുപരിപാലിക്കല്‍, അപ്പം മുറിക്കല്‍ പ്രാര്‍ത്ഥന എന്നിവയാണ്. ഇവ ഒന്നും സഭയില്‍ നിറവേറ്റപ്പെടുന്നില്ല എങ്കില്‍ സഭ അടിസ്ഥാനരഹിതമാകും. ദൈവം സ്നേഹം പ്രദാനം ചെയ്യുകയും സ്നേഹം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതാണ് വിശ്വാസിയുടെ ജീവിതം മുഴുവന്റെയും അടിസ്ഥാനഘടകം. പാപ്പ പറഞ്ഞു.