ഇറ്റലി: കോവിഡ് 19 ന്റെ കരാളഹസ്തങ്ങളില്‍ പെട്ട് ജീവത്യാഗം വെടിഞ്ഞവരില്‍ 109 വൈദികരും. പല വൈദികരും രോഗബാധിതരായത് രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്ത്തിയതുവഴിയാണ്. ഏറ്റവും കൂടുതല്‍ വൈദികമരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബെര്‍ഗോമ രൂപതയിലാണ്. 20 ദിവസം കൊണ്ട് 24 വൈദികരാണ് ഇവിടെ മരണമടഞ്ഞത്. അതില്‍ പാതിപേര്‍ റിട്ടയര്‍ ചെയ്തവരായിരുന്നു. ബാക്കിയുള്ളവര്‍ സജീവമായി ശുശ്രൂഷയില്‍ വ്യാപരിച്ചവരുമായിരുന്നു. തൊട്ടടുത്ത വിശുദ്ധരായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മരണമടഞ്ഞ ഈ വൈദികരെയെല്ലാം വിശേഷിപ്പിച്ചത്.