കൊച്ചി: കെ ആര് എല്‍ സി സിയുടെ ആഹ്വാന പ്രകാരം ഡിസംബര്‍ ആറിന് ലത്തീന്‍ കത്തോലിക്കാ സമുദായ ദിനം ആചരിക്കും. കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ ആചരണത്തില്‍ പങ്കെടുക്കും. സഹോദരന്റെ കാവലാളാകുക എന്നതാണ് സമുദായ ദിനാചരണത്തിന്റെ വിഷയം.
ആറിന് വൈകുന്നേരം ഏഴിന് നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ കെആര്‍എല്‍സി സി പ്രസിഡന്റും കേരള ലത്തീന്‍ സഭയുടെ തലവനുമായ ബിഷപ് ഡോ ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. ഷെവ. എബ്രഹാം അറക്കല്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ ലിഡ ജേക്കബ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.