വത്തിക്കാന്‍ സിറ്റി: സഭയുടെ പ്രാര്ത്ഥനാശൃംഖലയായ വേള്‍ഡ് പ്രയര്‍ നെറ്റ് വര്‍ക്കിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക പദവി നല്കി. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ മൂന്നിനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. ഫാ. ഫെഡറിക്ക് ഫോര്ണോസാണ് ഇതിന്റെ ഡയറക്ടര്‍. അപ്പസ്തോല്‍ഷിപ്പ് ഓഫ് പ്രെയര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.