ജെറുസലേം: ജറുസലേമിലെ ഗത്സമനി തോട്ടത്തിന് സമീപമുള്ള വിലാപങ്ങളുടെ ബസിലിക്കയ്ക്ക് തീ കൊളുത്താന്‍ ശ്രമം. പള്ളിക്കുള്ളില്‍ ദ്രാവകം ഒഴിച്ചു തീ കൊളുത്തുകയാണ് ചെയ്തത്. എന്നാല്‍ കൃത്യസമയത്ത് അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. ദേവാലയത്തിന്റെ തറയ്ക്ക് മാത്രമേ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളൂ. സംഭവത്തോട് അനുബന്ധിച്ച് 49 കാരനായ യഹൂദനെ പോലീസ് അറസ്റ്റ് ചെയ്തു. ദൈവത്തിനു നന്ദി പറയുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സത്വര നടപടികള്‍ക്കും .ദേവാലയാധികാരികള്‍ പറഞ്ഞു.