കോപം എല്ലാ മനുഷ്യരുടെയും സഹജസ്വഭാവമാണ്. ഏതെങ്കിലും കാര്യങ്ങള്‍ക്കായി പൊട്ടിത്തെറിക്കാത്തവരായി നമുക്കിടയില്‍ ആരും തന്നെയുണ്ടെന്ന് തോന്നുന്നില്ല. കോപം പൊതുവെ ഒരു മോശം വികാരമായിട്ടാണ് നാം കരുതുന്നത്. അത് ശരിയുമാണ്. ശാന്തതയ്ക്ക് വിരുദ്ധമാണല്ലോ കോപം.
എന്നാല്‍ കോപമുണ്ടെന്ന് കരുതി നമുക്ക് വിശുദ്ധരാകാന്‍ കഴിയില്ല എന്ന് അര്‍ത്ഥമില്ല. ഇതിന് ഉദാഹരണമാണ് വിശുദ്ധ നിക്കോളാസിന്റെ ജീവിതം. നിക്കോളാസിനെ ക്രിസ്തുമസ് പുരാവൃത്തമായ സാന്താക്ലോസുമായി ബന്ധപ്പെടുത്തിയാണ് കൂടുതല്‍ വ്യാഖ്യാനങ്ങളുണ്ടായിരിക്കുന്നതും.
നിക്കോളാസ് മുന്കോപിയായിരുന്നുവെന്നാണ് ചരിത്രം. പലപ്പോഴും അദ്ദേഹത്തിന് കോപം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നിട്ടുമുണ്ട്. നിഖ്യാ കൗണ്സില്വേളയില് കോപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട് അദ്ദേഹം ഒരാളുടെ മുഖത്തടിച്ചതായി പോലും ചരിത്രമുണ്ട്. ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ട ഒരു കാര്യം വിശുദ്ധര്‍ക്ക് പോലും കുറവുകളുണ്ടായിരുന്നുവെന്നാണ്. അവര്‍ ചിലപ്പോഴെങ്കിലും മോശമായ രീതിയില്‍ പെരുമാറിയിട്ടുമുണ്ട്.
ചില കുറവുകളുടെ പേരില്‍ ഉള്ളില്‍ അപകര്‍ഷത അനുഭവിക്കുന്നവരാണ് നാമെങ്കില്‍ അതു മായ്ച്ചുകളഞ്ഞേക്കൂ. നമുക്കും വിശുദ്ധരാകാനുള്ള സാധ്യതയുണ്ട്. . കോപമോ പൊട്ടിത്തെറിയോ ഒന്നും വിശുദ്ധരാകാനുള്ള യോഗ്യതയില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നില്ല. എന്നാല്‍ വിശുദ്ധരാകാനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും വേണം.