ഇന്ന് അമലോത്ഭവതിരുനാള്‍; നിത്യപിതാവിന് സ്വീകാര്യമായ എന്തു ചോദിച്ചാലും അനുവദിച്ചുകിട്ടുന്ന കൃപയുടെ നിമിഷങ്ങള്‍

ഇന്ന് ആഗോള കത്തോലിക്കാസഭ പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാള്‍ ആഘോഷിക്കുന്നു. ഇന്നേ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിമുതല്‍ ഒരു മണിവരെ കൃപയുടെ മണിക്കൂറായി ആചരിക്കുന്നു.

റോസ മിസ്റ്റിക്ക മാതാവ് ഇറ്റലിയിലെ സിസ്റ്റര്‍ പിയറീനയ്ക്ക് പ്രത്യക്ഷപ്പെട്ട് നല്കിയ സന്ദേശം അനുസരിച്ചാണ് ഈ ദിനം കൃപയുടെ ദിവസമായും മണിക്കൂറായും ആചരിക്കുന്നത്. അതിനുസരിച്ച് ഈ മണിക്കൂര്‍ വളരെയധികം ദൈവകൃപ ചൊരിയപ്പെടുന്ന നിമിഷങ്ങളാണ്. കഠിനഹൃദയരായ പാപികള്‍ക്ക് പോലും ദൈവകൃപയുടെ സ്പര്‍ശനം കിട്ടുന്ന നിമിഷം. ഈ തിരുമണിക്കൂറില്‍ നിത്യപിതാവിന് സ്വീകാര്യമായ എന്തു ചോദിച്ചാലും അവ അനുവദിച്ചു കിട്ടും. ഇതിനായി നാം ചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

* വീട്ടിലോ ജോലിസ്ഥലത്തോ ദൈവാലയത്തിലോ ഈ സമയം പ്രാത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യത ഉള്ള എല്ലാത്തിൽ നിന്നും എല്ലാ തിരക്കുകളിൽ നിന്നും അകന്നു ദൈവവുമായി ഐക്യത്തിൽ ആയിരിക്കുക. ( ഈ സമയങ്ങളിൽ മറ്റാരോടും സംസാരിക്കാതെ യും മൊബൈൽ ഫോൺഉം മറ്റും ഉപയോഗിക്കാതെയും പ്രാർത്ഥനയിൽ തടസമുണ്ടാകുന്നവ യിൽ നിന്നും ഒഴിഞ്ഞു മാറാം)* കൈകൾ വിരിച്ചു പിടിച്ചു 51 ആം സങ്കീർത്തനം 3 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുക.* .ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ രീതിയിൽ പ്രാർത്ഥിച്ചും ദൈവത്തെ സ്തുതിച്ചും, പരിശുദ്ദഹത്മാവ് പ്രേരിപ്പിക്കുന്ന പാട്ടുകൾ പാടിയും, സങ്കീർത്തനങ്ങൾ ധ്യാനിച്ചും കൃപയുടെ ഈ മണിക്കൂർ ചിലവഴിക്കുക.