ചരിത്രം തിരുത്തി മാര്‍പാപ്പയുടെ ആദ്യ ഇറാക്ക് സന്ദര്‍നം 2021 ല്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം മാര്‍ച്ചില്‍ ഇറാക്ക് സന്ദര്‍ശിക്കും. ആദ്യമായിട്ടാണ് ഒരു പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്. നാലു ദിവസത്തെ പര്യടനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെയായിരിക്കും ഈ പര്യടനം. ബാഗ്ദാദ്, എര്‍ബില്‍, മൊസൂള്‍ എന്നിവിടങ്ങള്‍ പാപ്പ സന്ദര്‍ശിക്കും. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ വിദേശപര്യടനം കൂടിയാണ് ഇത്.

ഇസ്ലാമിക ഭീകരരുടെ തേരോട്ടങ്ങളില്‍ പലവിധത്തിലുള്ള ദുരിതങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഇറാക്കിലെ ക്രൈസ്തവര്‍. ഇതിനകം പല തവണ പാപ്പ ഇറാക്ക് ജനതയോടുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.