കര്‍ഷക സമരത്തോട് ജനാധിപത്യവിരുദ്ധമായി പെരുമാറുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം

കോട്ടയം: കര്‍ഷകസമരത്തോട് ജനാധിപത്യ വിരുദ്ധമായി പെരുമാറുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തും. 19 ാം തീയതിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളമൊട്ടാകെ കര്‍ഷക ജ്വാല തെളിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. ഇതിന്റെസംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുത്തും രൂപതാതല ഉദ്ഘാടനങ്ങള്‍ വിവിധ കേന്ദ്രങ്ങളിലും നടത്തും.

കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് തറവില പ്രഖ്യാപിച്ചു സംഭരിക്കുക, റബര്‍ 200 രൂപ വിലയ്ക്ക് സംഭരിക്കുക, വന്യജീവി ശല്യത്തിന് ശാശ്വതപരിഹാരത്തിന് നിയമനിര്‍മ്മാണം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകസമരത്തില്‍ ഉന്നയിക്കും.