തിരുവനന്തപുരം: ഭാരതത്തിന്റെ മുഖമുദ്രയായ ബഹുസ്വരത സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ബഹുസ്വരത അംഗീകരിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ സാധിക്കൂ എന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.തിരുവനന്തപുരത്ത് രാജ്ഭവനില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള രചിച്ച ‘ജസ്റ്റിസ് ഫോര്‍ ഓള്, പ്രജുഡീസ് ടു നണ്” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്കി പുസ്തകം പ്രകാശനം ചെയ്തു