ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സഭാംഗങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. നിര്‍ബന്ധിത കുമ്പസാരം നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇടവക പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്ട്രറില്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
Home National News നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും