ചൈനയില്‍ നൂറ് ദേവാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി

ബെയ്ജിംങ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവ ദേവാലയങ്ങള്‍ റെയ്ഡ് നടത്തുകയും അടച്ചുപൂട്ടുകയും ചെയ്തു. നൂറിലധികം ദേവാലയങ്ങള്‍ ഇപ്രകാരം അടച്ചുപൂട്ടിച്ചതായിട്ടാണ് വാര്‍ത്ത. ഇതെല്ലാം പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളാണ്. 43 ദേവാലയങ്ങള്‍ സുഷൗവിലും 24 എണ്ണം ഹുയെബിയിലും 20 എണ്ണം ഫുയാങ്ങിലും 16 എണ്ണം സുയാന്‍ചെങ്ങിലുമാണ്.

കോവിഡ് കാലത്ത് അനധികൃതമായ കൂടിചേരല്‍ നടത്തി എന്നതാണ് ഗവണ്‍മെന്റ് ഭാഗത്തുനിന്നുള്ള വിശദീകരണം.എന്നാല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വിലക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവാലയങ്ങള്‍ അടച്ചുപൂട്ടിച്ചതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 70 പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളാണ് സര്‍ക്കാര്‍ പൂട്ടിച്ചത്.