കുന്നന്താനത്ത് 60 മുറികളുള്ള, ചങ്ങനാശ്ശേരി രൂപതയുടെ ധ്യാനകേന്ദ്രം പ്രവാസികളെ സ്വീകരിക്കാൻ, സർക്കാരിന് വിട്ടുകൊടുത്തു.
MLA മാത്യു T സാറിൻ്റെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങിയത് സബ്ബ്കളക്ടർ ഡോ. വിനയ് ഗോയൽ.
ക്രിസ്തുവിൻ്റെ സന്ദേശം പ്രസംഗിക്കുവാൻ മാത്രമുള്ളതല്ലെന്നും അത് പ്രവൃത്തിയിൽ കാണിച്ചു കൊടുക്കുവാനുള്ളതാണെന്ന് അക്ഷരാർത്ഥത്തിൽ തെളിയിച്ചത് ധ്യാനകേന്ദ്രത്തിൻ്റെ പ്രധാന ചുമതലയിലുള്ള സിറിയക് അച്ചനാണ് (ഫാദർ സിറിയക് കോട്ടയിൽ).ഒരു പുരോഹിതന് ആവശ്യമായ ശാന്തതയും പക്വമായ പെരുമാറ്റത്തിലൂടെയും ഒപ്പം ഒരു നാടിൻ്റെ അതിലേറെ നമ്മുടെ കൂടപ്പിറപ്പുകളായ പ്രവാസി സുഹൃത്തുക്കൾക്ക് (NRK & NRI) ആത്മധൈര്യം വർദ്ധിപ്പിക്കുവാൻ ജനപ്രതിനിധികളുടെയും മല്ലപ്പള്ളി തഹസിൽദാരുടെയും ഇടപെടലിലൂടെയും സാദ്ധ്യമായത്.
നിരീക്ഷണ കാലാവധി കഴിഞ്ഞ് അവസാനത്തെ പ്രവാസിയും സുരക്ഷിതമായി യാത്രയാവുന്നതുവരെ ഇവിടുത്തെ വിശാലമായ അടുക്കളയും ഡൈനിംഗ് ഹാളും അനുബന്ധ സൗകര്യങ്ങളും പൂർണ്ണമായും രോഗമുക്തിവരെ താത്ക്കാലികമായും സർക്കാരിന് വിട്ടു കൊടുത്ത് കൊണ്ടാണ് എല്ലാവർക്കും മാതൃകയായി ഈ കേന്ദ്രം മാറിയത്