വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റ് അടുത്തവര്‍ഷാരംഭം മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും

വത്തിക്കാന്‍സിറ്റി: കോവിഡിനെതിരെ അടുത്തവര്‍ഷാരംഭം മുതല്‍ വത്തിക്കാന്‍ വാക്‌സിനേഷന്‍ ആരംഭിക്കും. പരിശുദ്ധ സിംഹാസനത്തിലെ ഉദ്യോഗസ്ഥര്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ തുടക്കത്തില്‍ നല്കുന്നത്.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത് ഞങ്ങളുടെ ചെറിയ സമൂഹത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. എത്രയും പെട്ടെന്ന് തന്നെ ഇത് ആരംഭിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റ് ഹെല്‍ത്ത് ഡയറക്ടര്‍ പ്രഫ. ആന്‍ഡ്രിയ അറിയിച്ചു.

മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്കിലേക്ക് അപ്പസ്‌തോലിക പര്യടനം നടത്തുമെന്ന പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെയാണ് വാക്‌സിനേഷന്‍ പ്രഖ്യാപനവും.