മേഡക്: കോവിഡും ലോക് ഡൗണും ചേര്‍ന്ന് ജീവിതം വഴിമുട്ടിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഡിവൈന്‍ വേര്‍ഡ് വൈദികര്‍. ഹൈദ്രബാദ് പ്രോവിന്‍സിലെ വൈദികരാണ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഡിവൈന്‍ വേര്‍ഡ് സോഷ്യല്‍ സര്‍വീസ് സെന്ററായ ആശാ ജ്യോതിയുടെ ആഭിമുഖ്യത്തിലാണ് ഇവര്‍ ഭക്ഷണ വിതരണവും മറ്റ് സഹായങ്ങളും നടത്തുന്നത്. നിരവധി പേരെ സഹായിക്കണമെന്നുണ്ടെങ്കിലും വിഭവങ്ങളുടെ കുറവ് വലിയൊരു വെല്ലുവിളിയാണെന്ന് ഫാ. ഫ്‌ളോറന്‍സ് മിന്‍സ് പറയുന്നു. പല സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് ഇത്രയുമെങ്കിലും ചെയ്യാന്‍ കഴിയുന്നത്. പ്രേഗ്നാപൂരിലെ 20 അഭയാര്‍ത്ഥി കുടുംബങ്ങളെ മാത്രമേ ഇപ്പോള്‍ സഹായിക്കാന്‍ സാധിക്കുന്നുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
Home Inspirational കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഡിവൈന്‍ വേര്‍ഡ് സന്യാസസമൂഹം