വാക്ക്

മംഗളവാര്‍ത്താക്കാലം

19വാക്ക്

ഉന്നതത്തില്‍ നിന്ന് വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്…. എന്നാല്‍ പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്( യോഹ; 3; 31;36)

വാക്ക് സത്യമാണ്. വാക്കിനെ മലിനമാക്കാതിരുന്നാല്‍ മതി. ഒരാള്‍ പറയുന്നതും എഴുതുന്നതുമായ വാക്കുകള്‍ അയാളുടെ ഉളളത്തെയാണ് വെളിവാക്കുന്നത്. ഉള്ളത്തെ മറച്ചുവച്ചുകൊണ്ട് എഴുതുകയും പറയുകയും ചെയ്യുന്നു എന്നതാണ് വര്‍ത്തമാനകാലം നേരിടുന്ന ദുരന്തങ്ങളിലൊന്ന്.

ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നുവെന്നാണ് തിരുവചനം പറയുന്നത്. എന്താണ് നീ പറയുന്നത്.. ഏതാണ് നിന്റെ വാക്ക്? ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു അവസരമാണ് ഇത്. ദൈവമേ നിന്റെ വാക്കുകള്‍ സംസാരിക്കേണ്ടതിന് പകരം എന്റെ വാക്കുകളാണ് ഞാന്‍ പലയിടത്തും സംസാരിച്ചുപോയത്. എന്നോട് ക്ഷമിക്കണമേ എന്ന് നമുക്ക് മാപ്പ് ചോദിക്കാം.