വത്തിക്കാന്റെ അനുമതിയോടെ ചൈനയില്‍ രണ്ടാമത്തെ ബിഷപ്പിന്റെ സ്ഥാനാരോഹണം നടന്നു

ഹോങ് കോംഗ്: വത്തിക്കാന്‍- ചൈന ഉടമ്പടി നിലവില്‍ വന്നതിനെ തുടര്‍ന്ന് ചൈനയില്‍ രണ്ടാമത്തെ മെത്രാന്റെ സ്ഥാനാരോഹണം നടന്നു. ഉടമ്പടിയെ തുടര്‍ന്നുള്ള ആദ്യ മെത്രാഭിഷേകം നവംബര്‍ 23 ന് ഷാന്റോങില്‍ ബിഷപ് തോമസ് ചെന്നിന്റേതായിരുന്നു. ഡിസംബര്‍ 22 ന് നടന്ന മെത്രാഭിഷേകം പീറ്റര്‍ ലൂവിന്റേതായിരുന്നു. ഷാന്‍ക്‌സി പ്രോവിന്‍സിലാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ നടന്നത്.

ചൈനയില്‍ മെത്രാന്മാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍- ചൈന ഉടമ്പടി നിലവില്‍ വന്നത് 2018 ല്‍ ആയിരുന്നു. ഹോംങ് ടോംഗ് കൗണ്ടി സ്‌ക്വയര്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ചാണ് 54 കാരനായ ബിഷപ് ലൂവിന്റെ സ്ഥാനാരോഹണം നടന്നത്. ബിഷപ്പ് പോള്‍ മെങ്ങിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ 63 വൈദികരും പങ്കെടുത്തു.