വികാരിയച്ചന്‍ ഇന്നുമുതല്‍ വക്കീല്‍ കൂടിയാകുന്നു


വൈദികജീവിതം സേവനത്തിനുള്ളതാണ്. ആ സേവനം ഇന്ന രീതിയില്‍ മാത്രമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടാണ് കോട്ടയം ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ബെന്നി കുഴിയടിയില്‍ വൈദികനൊപ്പം വക്കീല്‍ വേഷവും കൂടി അണിയുന്നത്. ജനങ്ങള്‍ക്ക് നിയമസഹായം നല്കുക എന്നതു മാത്രമാണ് അതിന്റെ പിന്നിലെ ലക്ഷ്യം.

ഇന്ന് രാവിലെ 10 ന് ഓണ്‍ലൈന്‍ വഴിയായി ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍ ചൊല്ലി കൊടുക്കുന്ന സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി അദ്ദേഹം അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിക്കും. എംജി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ നിന്നാണ് നിയമബിരുദം പൂര്‍ത്തിയാക്കിയത്.

തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിയമ സേവനം നല്കുകയാണ് തന്റെ വക്കീല്‍ ജീവിതത്തിന്റെ ലക്ഷ്യമെന്ന് ഫാ. ബെന്നി പറയുന്നു.