വത്തി്ക്കാന്‍സിറ്റി: 2021 മാര്‍ച്ച് 19 മുതല്‍ ആഗോള കത്തോലിക്കാസഭയില്‍ കുടുംബവര്‍ഷത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. തിരുക്കുടുംബത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെയാണ് പാപ്പ ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.
ലോക കുടുംബസംഗമം നടക്കുന്ന 2022 ജൂണ്‍ വരെയാണ് കുടുംബവര്‍ഷം ആചരിക്കുന്നത്. മാര്‍ച്ച് 19 ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ അമോറിസ് ലെറ്റീഷ്യയുടെ അഞ്ചാം വാര്‍ഷികം കൂടിയാണ്.
അമോറിസ് ലെറ്റീഷ്യയുടെ ഉള്ളടക്കത്തിന് പ്രചാരം കൊടുക്കുക, വിവാഹമെന്ന കൂദാശ ഒരു സമ്മാനം, കുടുംബപ്രേഷിതത്വത്തിന് ഓരോ കുടുംബത്തെയും ക്രിയാത്മകമായി മാറ്റിയെടുക്കുക, യഥാര്‍ത്ഥസ്‌നേഹത്തിന്റെ രൂപീകരണത്തെക്കുറിച്ചു യുവജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക, കുടുംബപ്രേഷിതത്വത്തിന്റെ ദര്‍ശനങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവയാണ് വര്‍ഷാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.