ഷില്ലോംങ്: ആര്‍ച്ച് ബിഷപ് ഡൊമനിക് ജാലയുടെ അപ്രതീക്ഷിതമായ ദേഹവിയോഗത്തെ തുടര്‍ന്ന് അനാഥമായ ഷില്ലോംങ് രൂപതയ്ക്ക് പുതിയ ഇടയന്. ബിഷപ് വിക്ടര്‍ ലിംങ്ദോയാണ് ഷില്ലോങ് രൂപതയുടെ പുതിയ സാരഥി. ഇന്നലെ ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയ്ക്കാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. 64 കാരനായ ബിഷപ് വിക്ടര്‍ ഖാസി ട്രൈബല്‍ അംഗമാണ്. മുന്‍ഗാമിയായ ആര്‍ച്ച് ബിഷപ് ഡൊമിനിക്കും ഇതേ ഗോത്രാംഗമായിരുന്നു. അമേരിക്കയില്‍ വച്ച് വാഹനാപകടത്തെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ് ജാല നിര്യാതനായത്. 1956 ല്‍ ഷില്ലോംങില്‍ ജനിച്ച ബിഷപ് വിക്ടര്‍ 1987 ജനുവരി 25 ന് വൈദികനായി.