കാക്കനാട്: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ന് 75 ാം പിറന്നാള്‍. ചങ്ങനാശ്ശേരി തുരുത്തി ആലഞ്ചേരി ഫീലിപ്പോസ് – മറിയാമ്മ ദമ്പതികളുടെ പത്തുമക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 ന് ആയിരുന്നു മാര്‍ ആലഞ്ചേരിയുടെ ജനനം. 1972 ഡിസംബര്‍ 18 ന് വൈദികനായി. 1996 ല്‍ തക്കല രൂപതയുടെ പ്രഥമ മെത്രാനായി. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ദിവംഗതനായപ്പോള്‍ പിന്‍ഗാമിയായി മാര്‍ ആലഞ്ചേരി 2011 മെയ് 29 ന് സ്ഥാനാരോഹണം ചെയ്തു. 2012 ഫെബ്രുവരി 18 ന് കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു. ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ആഘോഷപരിപാടികളൊന്നുമില്ല. സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും,