ദൈവസ്‌നേഹം മനുഷ്യസ്‌നേഹത്തിലൂടെ പ്രകാശിപ്പിക്കാന്‍ ദൈവവിശ്വാസികള്‍ക്ക് സാധിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാക്കനാട്: ദൈവസ്‌നേഹം മനുഷ്യസ്‌നേഹത്തിലൂടെ പ്രകാശിപ്പിക്കാന്‍ ദൈവവിശ്വാസികള്‍ക്ക് സാധിക്കണമെന്നും അവര്‍ക്ക് അതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും സീറോമ ലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

യഥാര്‍ത്ഥ ദൈവവിശ്വാസികള്‍ അവര്‍ വസിക്കുന്ന ദേശത്തെ സമൂഹത്തിന്റെ പൊതു സമ്പത്താണ്. ദൈവവിശ്വാസികള്‍ മനുഷ്യസ്‌നേഹത്തില്‍ ജീവിതം ക്രമീകരിക്കുകയും രാജ്യസ്‌നേഹികളായി ഭാരതസംസ്‌കാരത്തിന്റെ ഭാഗമാകുകയും ചെയ്യണം. ഭാഷ, സംസ്‌കാരം, മതവിശ്വാസം എന്നിവ വ്യത്യസ്തമായാലും വൈവിധ്യമാര്‍ന്ന ഭാരതസംസ്‌കാരത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ടു രാജ്യപുരോഗതിക്കായി പരിശ്രമിക്കണം.

സീറോ മലബാര്‍ സഭ അല്മായ ഫോറം ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ മത സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആലഞ്ചേരി