നൈജീരിയ: നൈജീരിയായിലെ ഓവേറി രൂപതയിലെ സഹായമെത്രാന്‍ ബിഷപ് മോസസ് ചിക് വെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ചയാണ് അദ്ദേഹത്തെ ഡ്രൈവര്‍ക്കൊപ്പം ഔദ്യോഗികവാഹനത്തോടെ തട്ടിക്കൊണ്ടുപോയത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല . ആരാണ് അക്രമികളെന്നോ എന്താണ് ഉദ്ദേശ്യമെന്നോ വ്യക്തമായിട്ടുമില്ല. ആന്റി കിഡ്നാപ്പിങ് പോലീസ് യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തോലിക്കര്‍ക്ക് നേരെ നിരവധിയായ അക്രമങ്ങള്‍ നടക്കുന്ന നൈജീരിയായില്‍ നിന്ന് ഇതിനകം വൈദികരെയും സെമിനാരിവിദ്യാര്‍ത്ഥികളെയും പലവട്ടം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എങ്കിലും ഒരു മെത്രാനെ തട്ടിക്കൊണ്ടുപോകുന്നത് അസാധാരണമാണ്. കഴിഞ്ഞ മാസം ഫാ. മാത്യു ഡാജോ എന്ന വൈദികനെ തട്ടിക്കൊണ്ടുപോയി പത്തുദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചിരുന്നു.
ബിഷപ്പിന്റെ മോചനത്തിനായി രൂപതയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.