നൈജീരിയ: ഫുലാനികളുടെ ആക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളെയും ഭര്ത്താക്കന്മാര് നഷ്ടപ്പെട്ട ഭാര്യമാരെയും സഹായിക്കാനായി ക്രിസ്ത്യന്‍ സന്നദ്ധസംഘടനകള്‍. ഭക്ഷണവും പണവുമാണ് ഈ ഗ്രൂപ്പുകള്‍ അനാഥരായവര്ക്കായി വിതരണം ചെയ്യുന്നത്. ഫേസ് മാസ്്ക്കുകളും വിതരണം ചെയ്യുന്നവയില്‍ ഉള്‍പ്പെടുന്നു. 1800 അനാഥര്‍ക്കാണ് ഇതിന്റെ സഹായം ലഭ്യമാകുന്നത്. ഇമ്മാനിസിപേഷന് സെന്റര്‍ ഫോര്‍ ക്രൈസിസ് വിക്ടിംസ് എന്ന സംഘടനയാണ് സഹായം നല്‍കുന്നത്. ഈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളും സംഘടിപ്പിക്കപ്പെട്ടു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ അനാഥരുള്ളത് നൈജീരിയായിലാണ് എന്നാണ് കണക്കുകള്‍. 17.5 മില്യന്‍ അനാഥരാണ് നിലവിലുള്ളത്. ബോക്കോ ഹാരമാണ് നിരവധി കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്. 2009 മുതല്‍ 34,400 ക്രൈസ്തവരെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊന്നൊടുക്കിയിരിക്കുന്നത്.