വിശുദ്ധ നാട്ടിലേക്ക് വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റി അയച്ചു

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്ന മിഡില്‍ ഈസ്റ്റിലേക്ക് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഓറിയന്റല്‍ ചര്‍ച്ചസ് വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റി അയച്ചു. സിറിയായിലേക്കും ജറുസലേമിലേക്കുമാണ് വെന്റിലേറ്ററുകളും രോഗനിര്‍ണ്ണയത്തിനുള്ള മെഡിക്കല്‍ കിറ്റുകളും അയച്ചത്. പത്തു വെന്റിലേറ്ററുകളില്‍ മൂന്നെണ്ണം ജെറുസലേമിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിനാണ്. സിറിയായില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് മാര്‍ച്ച് 23 നാണ്. 38 പേര്‍ക്ക് രോഗനിര്‍ണ്ണയം നടത്തിയിട്ടുണ്ട്. ഏപ്രില്‍ 18 ന് രണ്ടുപേര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.