തീവ്രവാദികളുടെ ഭീഷണി; പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്യുന്നു

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവകുടുംബങ്ങള്‍ക്ക് നേരെ ഭീഷണി. സമ്മര്‍ദ്ദം താങ്ങാനാവാതെ നൂറുകണക്കിന് ക്രൈസ്തവകുടുംബങ്ങള്‍ പലായനം ചെയ്യുന്നു. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ ഗ്രൂപ്പാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരി്ക്കുന്നത്. ക്രിസ്തുമസിന് ശേഷം ഒരു സംഘം മുസ്ലീമുകള്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും അവരുടെ വീടുകള്‍ക്ക് തീവയ്ക്കുകയും ചെയ്തു.

വിശ്വാസസംബന്ധമായ ഒരു സന്ദേശം ഒരു പാസ്റ്റര്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തതാണ് മുസ്ലീമുകളുടെ രോഷത്തിന് കാരണമായത്. പാസ്റ്ററുടെ പോസ്റ്റ് തങ്ങളുടെ മതപരമായ വൈകാരികതയെ മുറിവേല്പിച്ചുവെന്നാണ് മുസ്ലീമുകളുടെ വാദം.