കോവിഡ് നിരാശാജനകമായ സംഭവവികാസമായിരുന്നുവെങ്കിലും ആളുകളുടെ ദൈവവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ അത് കാരണമായി എന്ന് റിപ്പോര്‍ട്ട്. ലൈഫ് വേ ക്രിസ്ത്യന്‍ റിസോഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാരണം കോവിഡ് കാലത്ത് ബൈബിള്‍ വില്പന വര്‍ദ്ധിച്ചിരിക്കുന്നു. അമേരിക്കയില്‍ നിന്നുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യാദൃച്ഛികമായിട്ടല്ല ഇപ്രകാരം സംഭവിച്ചിരിക്കുന്നതെന്നും പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിന്റെയും ഇക്കാലത്ത് ബൈബിളാണ് യഥാര്‍ത്ഥപ്രതീക്ഷയുടെ ഉറവിടമെന്ന് ആളുകള്‍ മനസ്സിലാക്കിയിരിക്കുന്നതായും ലൈഫ് വേ കമ്പനിയുടെ സിഇഒ ബെന്‍ മാന്‍ഡ്രെല്‍ പറയുന്നു. പ്രതിസന്ധികളുടെ കാലത്ത് ദൈവം ആരെയും അനാഥരായി വിടുകയില്ല എന്ന് ആളുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.