ബെയ്ജിംങ്: ചൈനയിലെ അധോതല സഭയുടെ നേതാവായിരുന്ന ബിഷപ് ആന്‍ഡ്രിയ ഹാന്‍ ചിംങ് അന്തരിച്ചു. 99 വയസായിരുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുമ്പ് അപ്പസ്തോലിക് വികാരിയേറ്റ് ആയി സേവനം ചെയ്തിരുന്ന ഇദ്ദേഹം മാവോ സെതൂങ്ങിന്റെ കാലത്ത് ജയില്‍ വാസം അനുഷ്ഠിക്കുകയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടയക്ക്പ്പെടുകയും ചെയ്തിട്ടുണ്ട്. 1987 ല്‍ അദ്ദേഹം ദ സിസ്റ്റേഴ്സ് ഓഫ് മൗണ്ട് കാല്‍വരി എന്ന റിലീജിയസ് കോണ്ഗ്രിഗേഷന് സ്ഥാപിച്ചു. വീട്ടുതടങ്കലില്‍ ഗവണ്മെന്റ് അധികാരികളുടെ നിരീക്ഷണതടവില് കിയുമ്പോഴും തന്റെ ആടുകളെ വിശ്വാസത്തില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാനും അവരുടെ വിശ്വാസജീവിതത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാനും ബിഷപ് ആന്‍ഡ്രിയ ശ്രമിച്ചിരുന്നു.