ജനജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്: മാര്‍ ആലഞ്ചേരി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജനപ്രതിനിധികള്‍ക്ക് പ്രാദേശിക വികസനത്തിലും ജനജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കുന്നതിലും വലിയ പങ്ക് വഹിക്കാനാകുമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

മാലിന്യ നിര്‍മ്മാര്‍ജ്ജനം, പൊതുശൗചാലയ നിര്‍മ്മാണം, ശുദ്ധജല വിതരണം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ശ്രദ്ധവയ്ക്കണം. കേരളത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും ഉതകുന്ന ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ പുതുതായി അധികാരമേറ്റിരിക്കുന്ന ത്രിതല പഞ്ചായത്ത് സാരഥികള്‍ക്ക് കഴിയട്ടെയെന്നും മാര്‍ ആലഞ്ചേരി ആശംസിച്ചു.