കൊച്ചി: ഇന്നും തുമ്പുകിട്ടാത്ത ഒരു കേസാണ് കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയിലുള്ള ജസ്നയുടെ തിരോധാനം. രണ്ടുവര്‍ഷം മുമ്പാണ് ജസ്നയെ കാണാതെയായത്. നിരവധി അന്വേഷണങ്ങള്‍ ഇതിനകം നടക്കുകയും പല ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും അവയ്ക്കൊന്നും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ജസ്ന കൊല്ലപ്പെട്ടുവെന്നുവരെ നിഗമനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ജസ്നയെ സംബന്ധിച്ച് പുതിയ വിവരം പുറത്ത്. ജസ്ന ജയിംസ് എന്ന പെണ്‍കുട്ടി മംഗലാപുരത്തെ ഇസ്ലാമിക മതപഠനകേന്ദ്രത്തിലുണ്ടെന്നാണ് പുതിയ വിവരം. മാത്രവുമല്ല പെണ്‍കുട്ടി ഗര്ഭിണിയുമാണത്രെ. പക്ഷേ ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിട്ടുമില്ല. ജസ്നയെ സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഉടന്‍ പുറത്തുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അടുത്തയിടെ പ്രഖ്യാപിച്ചിരുന്നു.
അതിന്റെ തൊട്ടുപിന്നാലെയാണ് ജസ്ന മംഗലാപുരത്തെ ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്നും ഗര്‍ഭിണിയാണെന്നുമുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.