ഓവേറി: നൈജീരിയായിലെ ഓവേറിയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ മെത്രാന് ബിഷപ് മോസസ് ചിക്ക് വെയും ഡ്രൈവറും മോചിതനായെന്ന് അതിരൂപതയുടെ ഔദ്യോഗികപത്രക്കുറിപ്പ് അറിയിച്ചു. ദേഹോപദ്രവം ഏല്പിക്കാതെയും മോചനദ്രവ്യം ആവശ്യപ്പെടാതെയുമാണ് മോചനം എന്നാണ് സോഷ്യല്‍ മീഡിയായിലെ പോസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
ദൈവം മഹത്വപ്പെടട്ടെ. ഞങ്ങളുടെ പ്രിയപ്പെട്ട മെത്രാനേ തിരികെ വരൂ, അങ്ങയുടെ ആളുകളുടെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു എന്ന് മോചനവാര്‍ത്ത അറിയിച്ച കുറിപ്പില്‍ പറയുന്നു.
ഡിസംബര്‍ 27 ന് വൈകുന്നേരമാണ് വാഹനവും ഡ്രൈവറും ഉള്‍പ്പടെ ബിഷപ് മോസസിനെ തട്ടിക്കൊണ്ടുപോയത്.