വത്തിക്കാനില്‍ കോവിഡ് വാക്‌സിനേഷന്‍ ജനുവരി രണ്ടാംവാരം മുതല്‍ ആരംഭിക്കും

വത്തിക്കാന്‍ സിറ്റി: കൊറോണ വാക്‌സിന്‍ അടുത്ത ആഴ്ചയില്‍ എത്തുമെന്ന് വത്തിക്കാന്‍ ഹെല്‍ത്ത് സര്‍വീസ് തലവന്‍ ഡോ. ആന്‍ഡ്രിയ അറിയിച്ചു. പോള്‍ ആറാമന്‍ ഹാളില്‍ ജനുവരി രണ്ടാം വാരം മുതല്‍ വാക്‌സിനേഷന്‍ വിതരണം നല്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പൊതുജനങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും പ്രായമായവര്‍ക്കുമായിരിക്കും വാക്‌സിന് മുന്‍ഗണന കൊടുക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്രരാഷ്ട്രമാണ് വത്തിക്കാന്‍. ജനസംഖ്യ ഇവിടെ വെറും 800 മാത്രമേയുള്ളൂ. എന്നാല്‍ പരിശുദ്ധ സിംഹാസനത്തില്‍ ജോലി ചെയ്യുന്നവരുടെ കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ 2019 ല്‍ ഇവിടെ 4618 പേര്‍ താമസക്കാരായുണ്ട്.