ലാഹോര്‍: കപ്പൂച്ചിന്‍ വൈദികനായ ഫാ. ഖാലിദ് റഹ്മത്തിനെ ക്വെറ്റാ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഈ നിയമനത്തെ പുതുവര്ഷസമ്മാനമായിട്ടാണ് കരുതുന്നത്. പാക്കിസ്ഥാനില്‍ ആദ്യമായിട്ടാണ് ഒരു കപ്പൂച്ചിന്‍ വൈദികന് മെത്രാനാകുന്നത്. 2018 മുതല്‍ ലാഹോര്‍ അതിരൂപതയുടെ ദ്വൈമാസികയായ കാത്തലിക് ഹെറാള്‍ഡിന്റെ എഡിറ്ററായിരുന്നു ഫാ. ഖാലിദ്. ബിഷപ് വിക്ടര്‍ ജ്ഞാനപ്രകാശത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പിന്‍ഗാമിയായി ഫാ. ഖാലിദ് നിയമിക്കപ്പെട്ടിരിക്കുന്നത്.