വത്തിക്കാന്‍ സിറ്റി: ലോക യുവജനസംഗമവും ലോക കുടുംബസംഗമവും നീട്ടിവയ്ക്കാന്‍ വത്തിക്കാന്‍ തീരുമാനം. ലോകവ്യാപകമായി കൊറോണ വൈറസ് വ്യാപനം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. .
ഇതനുസരിച്ച് ലോക കുടുംബസംഗമം 2022 ജൂണിലായിരിക്കും നടക്കുന്നത്. 2021 ജൂണില്‍ നടത്താനിരുന്ന പ്രോഗ്രാമായിരുന്നു ഇത്. അതുപോലെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 2022 ഓഗസ്റ്റില്‍ നടത്താനിരുന്ന വേള്‍ഡ് യൂത്ത് ഡേ 2023 ഓഗസ്റ്റിലായിരിക്കും നടക്കുക.
രണ്ടുപ്രോഗ്രാമുകളിലും ഫ്രാന്‍സിസ് മാര്‍പാപ്പയും പതിനായിരക്കണക്കിന് ആളുകളും പങ്കെടുക്കും. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്.
ലോക യുവജനസംഗമം എല്ലാ മൂന്നുവര്‍ഷവും കൂടുമ്പോഴാണ് നടക്കുന്നത്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍്പാപ്പ 1985 ല്‍ തുടക്കമിട്ടതാണ് യുവജനസംഗമം. 2019 ലാണ് ഇതിന് മുമ്പ് നടന്നത്. പനാമയിലായിരുന്നു അത്.