ചാവറയച്ചന്റെ കബറിടത്തിങ്കല്‍ 56 നവവൈദികരുടെ കൃതജ്ഞതാബലി

മാന്നാനം: കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കോണ്‍ഗ്രിഗേഷന്‍ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ചാവറയുടെ തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് പ്രസ്തുത സഭയിലെ 56 നവവൈദികര്‍ ചേര്‍ന്ന് കബറിടത്തിങ്കല്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. മാന്നാനം സെന്റ് ജോസഫ് മൊണാസ്ട്രി ചര്‍ച്ചിലായിരുന്നു ദിവ്യബലി. 15 പ്രോവിന്‍സില്‍ നിന്നായി പുതുതായി അഭിഷിക്തരായ വൈദികരാണ് ബലിയര്‍പ്പിച്ചത്. കേരളത്തില്‍ നിന്നുളളവരാണെങ്കിലും വെളിയില്‍ നിന്നുള്ള പ്രോവിന്‍സിലെ അംഗങ്ങളും ബലിയര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.

സീറോ മലബാര്‍ സഭയിലെ ആദ്യത്തെ തദ്ദേശീയ സന്യാസസമൂഹമാണ് ഫാ. തോമസ് പാലക്കലും ഫാ തോമസ് പോരുക്കരയും ചാവറയച്ചനും ചേര്‍ന്ന് സ്ഥാപിച്ച സിഎംഐ സഭ. 1831 ലാണ് സന്യാസസമൂഹം സ്ഥാപിതമായത്. ഇന്ത്യയിലും വിദേശത്തുമായി 2597 അംഗങ്ങളാണ് സഭയിലുള്ളത്. 2016 ലെ കണക്ക് അനുസരിച്ച് 1900 വൈദികരുണ്ട്.