ബുര്‍ക്കിനാഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ആലപ്പുഴ രൂപതാംഗം

ആലപ്പുഴ: ആലപ്പൂഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയയെ ബുര്‍ക്കിനോഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ നയതന്ത്രപരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ് നയതന്ത്രപ്രതിനിധിയായി നിയമിതനായത്. കാനന്‍ നിയമം ഉള്‍പ്പടെ വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദധാരിയായ ഇദ്ദേഹം ആലപ്പുഴ കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിയുടെയും ലില്ലിയുടെയും മകനാണ്.

ആലപ്പുഴ രൂപതയില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് 37 കാരനായ ഫാ. ജോണ്‍ ബോയ്‌