മൊസൂള്‍: ഇസ്ലാമിക് ഭീകരരുടെ അധിനിവേശത്തെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന മൊസൂളിലെയും നിനവെ പ്ലെയ്‌നിലെയും ക്രൈസ്തവര്‍ക്ക് നഷ്ടപ്പെട്ടുപോയ സ്വത്തുകളുടെ കണക്കെടുത്ത് അവ തിരികെ നല്കാന്‍ ഇസ്ലാമിക പുരോഹിതനും രാഷ്ട്രീയക്കാരനുമായ മുഗ്ടാഡ അല്‍സാഡറിന്റെ ശ്രമം. സാദറിസ്റ്റ് പൊളിറ്റിക്കല്‍ ഗ്രൂപ്പിന്റെ തലവനായ ഇദ്ദേഹം ക്രൈസ്തവരുടെ നഷ്ടപ്പെട്ടുപോയ സമ്പത്തിന്റെ കണക്കെടുപ്പുകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്.
ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ നിശ്ചിത കമ്മറ്റിയുമായി ക്രൈസ്തവര്‍ ബന്ധപ്പെടേണ്ടതാണ് എന്നാണ് അറിയിപ്പ്. റംസാന്‍ മാസത്തിന്റെ അവസാനമാകുമ്പോഴേയ്ക്കും നഷ്ടപരിഹാരം പരിഹരിച്ചുകൊടുക്കാനാണ് പദ്ധതിയിടുന്നത്. മെയ് 11 നാണ് റംസാന്‍ മാസം അവസാനിക്കുന്നത്.
ഇത്തരമൊരു മുന്നേറ്റത്തിന് കല്‍ദായ പാത്രിയാര്‍ക്ക ലൂയിസ് റാഫേല്‍ സാക്കോ നന്ദി അറിയിച്ചു.