കാക്കനാട്: സീറോ മലബാര്‍ സഭയുടെ 29 ാമത് സിനഡിന്റെ ഒന്നാം സെഷന് ഇന്ന് ആരംഭിക്കും. 16 ന് സമാപിക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് സിനഡ് നടക്കുന്നത്. ഓരോ ദിവസവും രണ്ടുമണിക്കൂര്‍ വീതമാണ് സമ്മേളനം.
63 മെത്രാന്മാരും ഇതില്‍ പങ്കെടുക്കും, ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്ക്ക് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വന്നു സിനഡില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈനായി സിനഡ് നടത്തുന്നത്.