ബെനഡിക്ട് പതിനാറാമന്‍ പാപ്പ കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിക്കും

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സെക്രട്ടറി അറിയിച്ചു. വാക്‌സിന്റെ ലഭ്യത അനുസരിച്ചായിരിക്കും അദ്ദേഹം വാക്‌സിന്‍ സ്വീകരിക്കുക. ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സ്വെിനാണ് ഇക്കാര്യം അറിയിച്ചത്. മാറ്റെര്‍ എക്ലേസിയ മൊണാസ്ട്രിയിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കും. 2013 ല്‍ പാപ്പാ സ്ഥാനത്തു നിന്ന് രാജിവച്ചതു മുതല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഇവിടെയാണ് താമസിക്കുന്നത്. ജനുവരിയുടെ രണ്ടാം വാരം മുതല്‍ വത്തിക്കാനിലെ ജോലിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്കുമെന്നാണ് വിവരം.