വത്തിക്കാന്‍ സിറ്റി: കര്‍ത്താവിനെ നമുക്ക് ആവശ്യമായിരിക്കുന്നുവെന്നും അവിടുന്ന് നമ്മില്‍ നമ്മളുടെ ബലഹീനതകള്‍ക്കപ്പുറം അദമ്യമായ സൗന്ദര്യം ദര്‍ശിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ബലഹീനതകളില്‍ നാം അമൂല്യരാണെന്ന് നമ്മള്‍ അവിടുത്തോടൊപ്പം കണ്ടെത്തുന്നു. കരുണയുടെ തിരുനാളില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.
വൈറസ് വ്യാപനം നമ്മെ പഠിപ്പിക്കുന്നത് യാതനകള്‍ അനുഭവിക്കുന്നവര്‍ക്കിടയില്‍ വ്യത്യാസങ്ങളും അതിരുകളും ഇല്ലെന്നാണെന്നും പാപ്പ പറഞ്ഞു. വൈറസ് വ്യാപനം കഴിയുമ്പോള്‍ കൂടുതല്‍ വിനാശകരമായ ഒരു വൈറസ് നമ്മെ ബാധിച്ചേക്കാന്‍ ഇടയുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സ്വാര്‍ത്ഥത എന്ന വൈറസ് ആണ് അത്.
കൂടുതല്‍ ബലഹീനരായവര്‍ക്ക് കാരുണ്യം നല്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ മാത്രമേ പുത്തന്‍ലോകം പടുത്തുയര്‍ത്താന്‍ നമുക്ക് സാധിക്കുകയുമുള്ളൂ. പാപ്പ പറഞ്ഞു.