റോം: പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ അംഗമായി ഫാ. ഹെന്റി പട്ടരുമഠത്തിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഈശോസഭാംഗവും മലയാളിയുമാണ് ഇദ്ദേഹം.
57 കാരനായ ഫാ. പട്ടരുമഠത്തില്‍ 1995 ല്‍ ഈശോസഭാംഗമായി. പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരുവചനത്തില്‍ ലൈസന്‍ഷ്യേറ്റും പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2013 മുതല്‍ റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോഷ്യേറ്റ് പ്രഫസറായി സേവനം ചെയ്തുവരികയായിരുന്നു.
നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്.