ഒറ്റ ആഴ്ചക്കുള്ളില്‍ മരണമടഞ്ഞത് ഒമ്പത് കത്തോലിക്കാ ബിഷപ്പുമാര്‍

റോം: ഒറ്റ ആഴ്ചയക്കുള്ളില്‍ കത്തോലിക്കാസഭയക്ക് നഷ്ടമായത് ഒമ്പതു മെത്രാന്മാരെ. കോവിഡ് മൂലമാണ് ഇവരെല്ലാവരും മരണമടഞ്ഞത്. ജനുവരി എട്ടുമുതല്‍ 15 വരെയുള്ള തീയതികളിലായി 53 മുതല്‍ 91 വരെ പ്രായമുള്ള മെത്രാന്മാരാണ് മരണമടഞ്ഞത്. ലോകമെങ്ങുമുള്ള കണക്കാണ് ഇത്. യൂറോപ്പ് ഭൂഖണ്ഡത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മെത്രാന്മാര്‍ മരണമടഞ്ഞിരിക്കുന്നത്. അഞ്ചുപേര്‍. ഒരു ദിവസം തന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നാലു മെത്രാന്മാരും മരണമടഞ്ഞിട്ടുണ്ട്. 70 കാരനായ ആര്‍ച്ച് ബിഷപ് ടാര്‍ട്ടാഗില, 53 കാരനായ ബിഷപ് മോസസ്, 87 കാരനായ ബിഷപ് മാരിയോ, 88 കാരനായ കര്‍ദിനാള്‍ ഓസ്‌ക്കാര്‍ ഷെയ്ഡ് എന്നിവരാണ് അവര്‍.