ദൈവത്തിന്റെ വിളിക്കായി ജീവിതം സമര്‍പ്പിക്കുമ്പോഴാണ് മഹത്തായ സന്തോഷം ഉണ്ടാകുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഒരുവന്‍ തന്റെ ജീവിതം ദൈവത്തിന്റെ വിളിക്കനുസരിച്ച് സേവനത്തിനായി സമര്‍പ്പിക്കുമ്പോഴാണ് മഹത്തായ സന്തോഷം ഉണ്ടാകുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തിലേക്കാണ് ദൈവം വിളിക്കുന്നത്. വിശ്വാസത്തിലേക്കാണ് ദൈവം വിളിക്കുന്നത്. ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥയിലേക്കാണ് ദൈവം വിളിക്കുന്നത്.

ദൈവം വ്യക്തിപരമായിട്ടാണ് ഓരോരുത്തരെയും വിളിക്കുന്നത്. ദൈവത്തിന്റെ മക്കളെന്നും അവിടുത്തെ കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയിലുമാണ് ദൈവം നമ്മെ വിശ്വാസത്തിലേക്ക് വിളിക്കുന്നത്. ദൈവത്തിന്റെ വിളി എപ്പോഴും സ്‌നേഹമാണ്. അതിനോട് സ്‌നേഹം കൊണ്ടുമാത്രമേ പ്രതികരിക്കാനുമാവൂ. ദൈവം ഓരോരുത്തര്‍ക്കുവേണ്ടിയും വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. എന്നാല്‍ അവയെല്ലാം സ്‌നേഹത്തിന്റെ പദ്ധതികളാണ്. ഈ വിളിയോട് പ്രത്യുത്തരിക്കുമ്പോഴാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നത്. പാപ്പ പറഞ്ഞു.