ലോകമെങ്ങും അശാന്തിയും അസ്വസ്ഥതകളും ആകുലതകളും പെരുകിവരുമ്പോള്‍ പ്രത്യാശയുളളവരായിരിക്കാന് ഓര്‍മ്മിപ്പിക്കുന്ന ഓണ്‍ ഹോപ്പ് എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുസ്തകത്തിന്റെ ഈ പതിപ്പ് സൗജന്യമായി വിതരണം ചെയ്യുന്നു.പരിമിതമായ കാലത്തേക്ക് മാത്രമാണ് സൗജന്യവില്പന. കൊറോണ വൈറസിന്റെ വ്യാപനകാലത്ത് ജനങ്ങളെ സഹായിക്കുക എന്നതാണ് ലക്ഷ്യം. പ്രസാധകരായ ലൊയോള പ്രസ് പറയുന്നു. പ്രത്യാശയിലും പ്രതീക്ഷയിലും എങ്ങനെ ജീവിക്കാന്‍ കഴിയും എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകമാണ് ഇത്. ദുഷ്ക്കരമായ ഈ സമയത്ത് പുസ്തകവായന ആത്മീയമായി ഏറെ ഉണര്‍വ് നല്‍കുമെന്നാണ് പ്രസാധകരുടെ പ്രതീക്ഷ. ആമസോണ്‍, ബിഎന്‍ ഡോട്ട് കോം. ആപ്പിള്‍ ഡോട്ട് കോം എന്നിവയില്‍ ബുക്ക് സൗജന്യമായി ലഭിക്കും.