ബുര്‍ക്കിനോ ഫാസോ:ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതെ പോയ കത്തോലിക്കാ വൈദികന്റെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. ഫാ. റോഡ്രിഗ് സാനോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് ബിഷപ് ലൂക്കാസ് കാല്ഫാ സാനോ ഇക്കാര്യം അറിയിച്ചത്. മെത്രാനെ കാണാന്‍ പോയ വൈദികനെ കാണാതായതുമുതല്‍ അന്വേഷണം ആരംഭിച്ചിരുന്നു.
വൈദികന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലുമായിരുന്നു രൂപതാംഗങ്ങള്‍. എന്നാല്‍ മരണകാരണം എങ്ങനെയാണ് എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബുര്‍ക്കിനോ ഫാസോയില്‍ 61 ശതമാനം ജനങ്ങളും മുസ്ലീമുകളും 23 ശതമാനം ക്രൈസ്തവരുമാണ്. തീവ്രവാദി ആക്രമണം ഇവിടെ വ്യാപകമായിരിക്കുകയാണ്.